കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഡിസംബർ 31, 2012

ആ പെണ്‍കുട്ടി പറയുന്നു


രാത്രികളും പകലുകളും 
നിറങ്ങളും രുചികളും 
ഇല്ലാത്തൊരു ലോകത്തിരുന്ന് 
നഷ്ടപെട്ടവയുടെ 
ആഴമറിയുന്നു ഞാന്‍.
കൌതുകങ്ങളും 
ആകാംക്ഷകളും 
ഉല്‍ക്കണ്ടകളും 
അനിശ്ചിതത്വങ്ങളും 
നിഷേധിക്കപ്പെട്ട ഞാന്‍.
ഇണങ്ങാനും പിണങ്ങാനും 
കരുതാനും ചിരിക്കാനും 
ആരുമില്ലാതെ ഞാന്‍, 
ആര്‍ക്കുമില്ലാതെ ഞാന്‍.
കടന്നു പോയെല്ലാ 
യാതനകള്‍ക്കൊടുവിലും 
ആ ലോകത്തെ പ്രണയിച്ചിട്ടും 
ഏകയായ്, ഏറെ ദൂരെ ഞാന്‍ 
ഈ പുതുവത്സരത്തില്‍...

വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

അണ്ണായും ഞാനും

ഞാന്‍ അണ്ണായെന്നൊരാള്‍
ഞങ്ങളും അണ്ണായെന്ന് ചിലര്‍

അഴിമതി നാടിന്‍ ശാപമെന്നണ്ണാ
തന്നെ തന്നെയെന്ന് തമ്പിമാര്‍

നമുക്കൊരു നിയമം വേണം
ആവട്ടെ, ആവാം... 

ഒന്നായ് മുന്നേറുന്നു നാം
മുന്നേറുന്നു നാം...

ലാത്തിതോക്കുകള്‍ തളര്ത്തില്ല നമ്മെ
തളര്ത്തില്ല, തളര്ത്താതിരിക്കട്ടെയെന്നാത്മഗതം

 ഞാന്‍ ഗാന്ധിയനാണ്
 ഞങ്ങളും ഗാന്ധിയരാണ്‌

 അഹിംസയും നിരാഹാരവും എന്‍ വഴി
 അഹിംസയും നിരാഹാരവും അണ്ണായുടെ വഴി

തിങ്കളാഴ്‌ച, മാർച്ച് 29, 2010

ഉഷ്ണകാലം

ഉഷ്ണകാലമിത്
ശൈത്യജാലകം കടന്ന്,
തമസ്സിന്റെ പാളികളിളക്കി,
സ്വപ്നാടനങ്ങള്‍‍ക്കിടവേളയായ്‌. 

ചിന്താപ്രവാഹത്തില്‍
തടയിണകള്‍ പടുത്ത്,
മുഴങ്ങിത്തിരിയും പങ്കയുടെ
ചുടുകാറ്റില്‍  കരിഞ്ഞ്‌,
സ്വപ്നങ്ങള്‍ക്ക് തളമണിച്ച്‌,
മോഹങ്ങള്‍ക്ക് കുഴിയെടുത്ത്,
നിദ്രക്കു കടം പറഞ്ഞു
മൊരു കഷ്ട്കാലം.

പാരോളം കുനിഞ്ഞു കേഴും
തുളസിത്തണ്ടിനൊരു
സ്വേദപ്രവാഹവും കുളിരേകിയില്ല,
നനവേകിയില്ല.
ഘോരമായുയരും കാകരോദനമത്
ബലിച്ചോറിനല്ല
മുഖമൊളിപ്പിക്കാനൊരില-
ത്തണലിനോ  വറ്റ്  നനവിനോ,
ഏഴഴകില്‍ പൊതിഞ്ഞയുടലില്‍
താപപ്രവാഹം.

ഉഷ്ണകാലം, ഇനി
കണക്കെടുപ്പിന്റെ ശാപകാലം
കൊടുത്തതൊന്നൊന്നായ്  തിരികെ
വാങ്ങൂ,  ഇത് ഭൂമിനീതി..

ചൊവ്വാഴ്ച, ജനുവരി 19, 2010

മൃത്യുവഴി

പരീക്ഷയില്‍ തോറ്റവര്‍ക്കും
പ്രിയനാല്‍ പിരിഞ്ഞവര്‍ക്കു
മച്ഛന്‍ കണ്ണുരുട്ടിയാലു
മൊരേ വഴിയതു മരണം

രണ്ട്‌ പറ വിളയും
പാടത്താഞ്ഞടിക്കുമുഷ്ണക്കാറ്റും
പേമാരിയും പറയനോട്
ചൊല്ലുന്നതും മരണം

പാര്‍ലറില്‍ തുടങ്ങി,
വാടക മുറിയില്‍ കുടുങ്ങി,
മടിക്കു കനം വക്കും പെണ്ണി
നൊരു തുരുത്തത് മരണം

രോഗകോശങ്ങള്‍ കാര്‍ന്ന
ദേഹമത് മനമൊടും
തിരിച്ചും മന്ദ്രിക്കുന്നു,
വയ്യ.. നല്ല മരണം

ചെയ്തു തീര്‍ത്തെന്ന നിറവില്‍
ആരുമില്ലെന്നയറിവില്‍
തിമിരാന്ധമാം ദൃശ്യങ്ങളില്‍
തെളിയുന്നു മരണം..

ചൊവ്വാഴ്ച, ഡിസംബർ 08, 2009

പാഴ്ശ്രമം

ചാരേയാര്‍ത്തലക്കുന്നന്ധകാരത്തിന്‍
തായ്വേരുകള്‍ തേടിയലയുന്നു ഞാന്‍
എവിടെയോ ഞാനന്ധനായിരുന്നില്ല
മിഴികളില്‍ അലസതയുടെ
അവശിഷ്ടങ്ങളായിരുന്നില്ല
മരവിച്ചിരുന്നതില്ലയുള്ളം
പകല്കിനാക്കള്‍ക്കുമേറെ നേരം
ഇപ്പോഴീ കൊടും വെയിലില്‍
ഹൃദയതാളം നഷ്ട്പ്പെടുത്തുമീ ചൂടില്‍
തിരയുവതെന്തെന്നറിയുന്നില്ല ഞാന്‍
എവിടെയോ നഷ്ടപ്പെട്ട എന്തോ
ഒരിക്കലും കിട്ടാത്ത എന്തോ
അതോ കിട്ടാനിടയില്ലാത്ത എന്തോ
എന്നും നഷ്ടക്കച്ചവടത്തിനൊരു
പ്രഖ്യാപിത പങ്കാളി ഞാന്‍
ഓരോരോ ചിരികള്‍ പഴികള്‍
അട്ടഹാസങ്ങളായ് മുഴങ്ങവെ
നഷ്ട്ടപ്പെട്ടവയുടെ അസ്ഥിക്കഷ്ണങ്ങളെ
കോര്‍ത്തിണക്കുന്നു ഞാന്‍
ഒന്നും എന്നെ ഞാനാക്കി മാറ്റില്ലെങ്കിലും..

ചൊവ്വാഴ്ച, ഒക്‌ടോബർ 27, 2009

അവസരവാദി

അവസരങ്ങള്‍ ചിലരെ തേടും
ചിലര്‍ അവസരങ്ങളെയും..

ആയിരമവസരങ്ങള്‍ വന്നതറിയാതെ പലര്‍
ഒരെയോരവസരം മുതലാക്കി ചിലര്‍

കാലം അവസരങ്ങളെ മാറ്റുന്നു
അവസരങ്ങള്‍ കാലത്തിന്‍ കോലം മാറ്റുന്നു

അവസരങ്ങള്‍ ദൈവഹിതമെന്നു വാദം
ദൈവം തന്നെ അവസരവാദമെന്നു ചിലര്‍ 

അവസരങ്ങള്‍ക്ക് ഇന്നലെകളില്ല
ഇന്നലെകള്‍ക്കിനി അവസരവുമില്ല..

വ്യാഴാഴ്‌ച, ഒക്‌ടോബർ 01, 2009

പക

എന്ന് തീരുമീ പക?
ഒരഗ്നി പര്‍വ്വതം പോലെ,
കൂനയായ്‌ ഉണങ്ങി ഉറങ്ങുമോരായിര
മിലകള്‍ക്കടിയിലെ ഉഷ്ണമുതിരും
വര്‍ണപത്രം പോലെ..
പ്രണയം പേറും പെണ്ണിന്റെ നെഞ്ചിലപരന്റെ
മിന്ന് കുത്തി നോവിക്കും പോലെ..

എന്ന് തീരുമീ പക?
വെള്ളരി പ്രാവിന്‍ ചിറകടിയിലുമതിന്
കനലുകലെരിയുംപോള്‍.
ഇരുട്ടും തണുപ്പും കത്രീനാ കാറ്റിനുമിടയിലൊരു
പിടിവള്ളിയുടെ സുരക്ഷയിലൊരു
കാതം മരണത്തെ തടഞ്ഞ്‌,
ഇറ്റുനേരം പകയുടെ താരാട്ട് പാടി ഒട്ടു
നേരമതിന്‍ ലഹരിയിലൊരു ഭ്രമരമായ് പറക്കവെ..

ഇന്ന് തീരാമീ പക..
ഇലക്ട്രിക് ശ്മശാനത്തിലൂഴം കാത്തനാഥനായ്
ഒരു ബട്ടന്റെ താന്തോന്നിതരത്തോടെ അവസാനിക്കുന്നു
പകയുടെ മൃതകോശങ്ങളും..

ഇല്ല, ഒടുങ്ങുന്നില്ലി പക..
പറിച്ചു മാറ്റപ്പെട്ട ഹൃദയം പകരുന്നത് പക
ഇരുവര്‍ക്കായ്‌ പകുത്ത മിഴികളില്‍ ജ്വലിക്കുന്നതും പക.

ബുധനാഴ്‌ച, ജൂലൈ 15, 2009

ആരാണ് ഖിന്നന്‍

തിരകളില്ലാത്ത കടലോ
നുരകളില്ലാത്ത
ബിയറോ
മണല്കളില്ലാത്ത തീരമോ
അണികളില്ലാത്ത പാര്‍ട്ടിയോ
ഒഴുക്കില്ലാത്ത പുഴയോ
അഴകില്ലാത്ത നടിയോ
മുകുളമില്ലാത്ത ചെടിയോ
കുമിളയില്ലാത്ത പൂരിയോ
അല്ലല്ലിവരാരുമല്ല...
ഈച്ചയാട്ടുന്ന ബ്ലോഗര് ഖിന്നന്‍

തിങ്കളാഴ്‌ച, ജൂൺ 15, 2009

മറവി

ഘടികാര സൂചിയുടെ ഹൃദയ മിടിപ്പിന്റെ
ടിക്‌ ടിക്‌ പെരുംപറകളില്‍്
ഞെട്ടി തിരിഞ്ഞു നോക്കവേ
കാണുന്നതും കാണാനുള്ളതും മായ
കണ്ടതൊരു വെള്ള കടലാസ്
ചാരെ ചലിക്കുന്ന ദ്രുദജീവികളിവര്‍
പറയുന്നതെന്ത് ചിരിക്കുന്നതെന്തു
കാലം മാറി എന്നറിയുമ്പോഴും കാലനും മാറി എന്നറിയുമ്പോഴും
ചില ചിരി തലോടലുകള്‍ ഉണര്‍ത്തുന്ന വിങ്ങല്‍
അതിനുല്ഭവം അരികെ എങ്ങോ
ആരിവര്‍ എന്തിനി ചിരി
ജ്വലിക്കുന്നൂ ചിലര്‍
ജന്മം തന്നവര്‍ എടുത്തവര്‍ വഹിച്ചവര്‍
സ്നേഹം തന്നവര്‍ ചൂട് മാത്രമുള്ളവര്‍
ജ്ഞാന ധനം പകിട്ടോടെ പകര്ന്നവരോ ഇനി
ഏവര്‍ക്കും മുഖമൊന്നു
സ്മ്രിതിയുടെ കാണാക്കയങ്ങളില്‍ തിരയവേ
എങ്ങും എത്താതെ നട്ടം തിരയവേ
ഒരു മകനാകുന്നു അച്ഛനാകുന്നു ദേഹം
ഇനിയും മറ്റാരൊക്കെയോ
മനസതരിയുന്നില്ലെന്കിലും...

വെള്ളിയാഴ്‌ച, ജനുവരി 23, 2009

വന്‍ ടൂ ത്രീ കരാറും പെണ്ണും


ചില
ലക്ശ്യങ്ങള്‍ പെണ്ണുങ്ങളെ പോലെയത്രെ
മോഹിപ്പിച്ചുന്മാതരാക്കും, അതിനപ്പുറം ശൂന്യം

ആനന്ദം
ചിലപ്പോള്‍ പെണ്ണുങ്ങളെ പോലെയത്രെ
ആറാട്ട് കഴിയുമ്പോ അണ്ണന്റെ ഗതി

ജിജ്ഞാസ
ചില
പെന്നുങ്ങലെപോലെയത്രേ
അറിയേണ്ടിയിരുന്നോ എന്ന തേങ്ങല്‍ ബാക്കി

മഹാ പ്രപഞ്ചം പെണ്ണുങ്ങളെ പോലെയത്രെ
എന്തെല്ലാം ഏടാകൂടങ്ങള്‍ ഒരു കുടക്കീഴില്‍

ഭീകരതയും
പെണ്ണുങ്ങളെ പോലെയത്രെ
ശാന്തതയ്ക്കൊരു പൊട്ടിത്തെറി നിശ്ചയം

വന്‍
ടൂ ത്രീ കരാര്‍ പെണ്ണുങ്ങളെ പോലെയത്രെ
നാളെ എന്താവുമെന്ന് മറ്റെന്നാലെ അറിയൂ

ജീവിതം
തന്നെ പെണ്ണുങ്ങളെ പോലെയല്ലേ
എത്ര മനോഹരം ഈ വൈരൂപ്യം..

ശനിയാഴ്‌ച, ജനുവരി 17, 2009

വെളിപാട്

സംഗീതം
മനസിനെ തണുപ്പിക്കും സുഖിപ്പിക്കും
ഉണര്‍ത്തും ജീവന്‍ തരും
പ്രണയവും രതിയും ഉണര്‍ത്തും
വിഷാദവും വിഷയവും തരും
ഏകാന്തതയകട്ടും
പക്ഷെ..
ഒട്ടു നേരം മനസിന്റെ കടിഞ്ഞാന്‍ ഒന്നു
സോന്തമാക്കാന്‍ നോക്ക്
ഈ സംഗീതം ആള് സെല്ഫിഷാ മാഷേ..