ചൊവ്വാഴ്ച, ജനുവരി 19, 2010

മൃത്യുവഴി

പരീക്ഷയില്‍ തോറ്റവര്‍ക്കും
പ്രിയനാല്‍ പിരിഞ്ഞവര്‍ക്കു
മച്ഛന്‍ കണ്ണുരുട്ടിയാലു
മൊരേ വഴിയതു മരണം

രണ്ട്‌ പറ വിളയും
പാടത്താഞ്ഞടിക്കുമുഷ്ണക്കാറ്റും
പേമാരിയും പറയനോട്
ചൊല്ലുന്നതും മരണം

പാര്‍ലറില്‍ തുടങ്ങി,
വാടക മുറിയില്‍ കുടുങ്ങി,
മടിക്കു കനം വക്കും പെണ്ണി
നൊരു തുരുത്തത് മരണം

രോഗകോശങ്ങള്‍ കാര്‍ന്ന
ദേഹമത് മനമൊടും
തിരിച്ചും മന്ദ്രിക്കുന്നു,
വയ്യ.. നല്ല മരണം

ചെയ്തു തീര്‍ത്തെന്ന നിറവില്‍
ആരുമില്ലെന്നയറിവില്‍
തിമിരാന്ധമാം ദൃശ്യങ്ങളില്‍
തെളിയുന്നു മരണം..

10 അഭിപ്രായങ്ങൾ:

pattepadamramji പറഞ്ഞു...

മരണം വരുന്ന വഴികളെ.
നല്ല വരികളുള്ള കവിത നന്നായി.

ഷിനോജേക്കബ് കൂറ്റനാട് പറഞ്ഞു...

നന്നായിട്ടുണ്ട്

നിശാഗന്ധി പറഞ്ഞു...

നന്നായിരിക്കുന്നു...

ഈ മരണത്തിന്റെ വ്യതസ്ഥ മുഖങ്ങള്‍ ....

താരകൻ പറഞ്ഞു...

yes, death is the supreeme healer of all malodies

ഗോപിരാജ് പറഞ്ഞു...

മരണം പലതിനും ഒരു മറുപടി കൂടിയാണല്ലേ? നല്ല കവിത.

ജിത്തു പറഞ്ഞു...

മരണം ചില സമയങ്ങളില്‍ ചിലര്‍ക്ക് എങ്കിലും ഒരനുഗ്രഹം ആകാറുണ്ട്...

നല്ല കവിത

റ്റോംസ് കോനുമഠം പറഞ്ഞു...

ചെയ്തു തീര്‍ത്തെന്ന നിറവില്‍
ആരുമില്ലെന്നയറിവില്‍
തിമിരാന്ധമാം ദൃശ്യങ്ങളില്‍
തെളിയുന്നു മരണം.

jayarajmurukkumpuzha പറഞ്ഞു...

ashamsakal...........

Bijli പറഞ്ഞു...

ആഴത്തിലുള്ള അര്‍ത്ഥ തലങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന കവിത.......പലപ്പോഴും..മരണം..എല്ലാ വേദനകളില്‍ നിന്നും നമുക്ക് മുക്തിയേകുന്നു..ആശംസകള്‍......

Shine Narithookil പറഞ്ഞു...

അഭിപ്രായമറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.