അനനുകരണീയമായ പുതുമകളെ നിര്‍മ്മലന്‍ എന്നും ഇഷ്ടപ്പെട്ടു.
"മൈത്രീ നീ എന്തിനെന്നെ വിവാഹം കഴിച്ചു?" ആദ്യരാത്രി നിര്‍മ്മലന്‍ ചോദിച്ചു.
"നിര്‍മ്മലനെന്താ ഒരു കുറവ്?"
"എന്റെ കുറവുകള്‍ മാത്രം പറയുന്നവരാണീ ലോകം മുഴുവന്‍"
"ഞാനൊരിക്കലും അതൊന്നും വിശ്വസിക്കില്ല"
"നീ വെറും പാവമായത് കൊണ്ടാ മൈത്രീ.. ഞാന്‍ ദുഷ്ടനാണ്"
"നിര്‍മ്മലന്‍ ഏറ്റവും വലിയ പാവമാണ്"
"എന്നെ പറ്റി ഞാന്‍ പറയാം എന്നിട്ട് നീ തീരുമാനിക്ക്"
"എല്ലാം എനിക്കറിയാം"
"ഞാന്‍ സ്കൂളില്‍ വച്ചേ കോപ്പി അടിക്കുമായിരുന്നു"
"ഹി ഹി ഹി കള്ളം..."
"ശ്യാമള ടീച്ചറിന്റെ ഹീറോ പേന മോഷ്ടിച്ചതിന് ഒരാഴ്ച എന്നെ ക്ലാസില്‍ കയറ്റിയില്ല"
"ഓ പിന്നെ.."
"കുളിക്കടവില്‍ പെണ്ണുങ്ങള് കുളിക്കുന്നത് ഞാന്‍ ഒളിഞ്ഞു നിന്ന് കണ്ടിട്ടുണ്ട്"
"ഒളിഞ്ഞു നില്‍ക്കാതെ തന്നെ ഞാന്‍ കണ്ടിട്ടുണ്ട്"
"നിനക്കര്‍ഹതപ്പെട്ടതെന്തൊക്കെയോ വിലാസിനി എന്നേ കവര്‍ന്നു കൊണ്ട് പോയിരിക്കുന്നു"
"ഇല്ല നമ്മള് രണ്ടും പതിവ്രതരാണ്"
"എന്താ മൈത്രീ നീ ഒന്നും വിശ്വസിക്കാത്തത്?"
"നിര്‍മ്മലന്‍ വെറും പാവമാണ്"
"കൊല്ലും ഞാന്‍.. പരിഹസിക്കുന്നോ?"
"കൊല്ലാനോ.. നിര്മ്മലനൊ?" അവള് പൊട്ടിപ്പൊട്ടി ചിരിച്ചു.
കൊന്നാലും അതിന്റെ ക്രെഡിറ്റ് തനിക്കു കിട്ടില്ലെന്നുറപ്പായ സ്ഥിതിക്ക് നിര്‍മ്മലന്‍ തിരിഞ്ഞു കിടന്നുറങ്ങി. ആദ്യരാത്രി പോത്ത് പോലെ കിടന്നുറങ്ങിയതിന്റെ നിര്‍വൃതി അയാളെ കാത്തിരുന്നു.
11 അഭിപ്രായങ്ങൾ:
കൊള്ളാം.. നല്ല രചന.. തുടരുക...
കോരിത്തരിപ്പിക്കുന്ന തലക്കെട്ടു കണ്ടിട്ട് എല്ലാം ഉപേക്ഷിച്ചു ഓടി വന്നതായിരുന്നു.....
എന്തായാലും നിരാശനായില്ല..
കഥ സൂപ്പര്‍...
ഇങ്ങനെയാവാം
എത്ര പുലിയാണെങ്കിലും
ഭാര്യക്ക് മുന്നില്‍
എലിയായി മാറുന്നത്...
ആശംസകള്‍ ഭായി.
കൊള്ളാം..
നന്നായിരിക്കുന്നു. എങ്കിലും മിനികഥയിലെ മിനി വെട്ടിക്കളയൂ, നീളമുള്ള കഥകള്‍ പോരട്ടെ
കൊള്ളാം ഷൈന്‍, നന്നായിരിക്കുന്നു,
മിനിക്കഥകളുമായി വീണ്ടും വരുക.
സ്നേഹപൂര്‍വ്വം,
താബു
http://thabarakrahman.blogspot.com/
നന്നായിട്ടുണ്ട്..എങ്കിലും അല്‍പ്പം കൂടി ഗൃഹപാഠം ചെയ്യണമെന്നു തോന്നുന്നു...
നല്ല കഥകളുമായി വീണ്ടും വരിക..
നല്ല കഥ.
പോരട്ടെ..
ഈ വേഡ് വേരിഫിക്കേഷൻ വേണോ?
കൊള്ളാം നന്നായിരിക്കുന്നു
hehehe
അഭിപ്രായം അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ