ചൊവ്വാഴ്ച, ഒക്‌ടോബർ 27, 2009

അവസരവാദി

അവസരങ്ങള്‍ ചിലരെ തേടും
ചിലര്‍ അവസരങ്ങളെയും..

ആയിരമവസരങ്ങള്‍ വന്നതറിയാതെ പലര്‍
ഒരെയോരവസരം മുതലാക്കി ചിലര്‍

കാലം അവസരങ്ങളെ മാറ്റുന്നു
അവസരങ്ങള്‍ കാലത്തിന്‍ കോലം മാറ്റുന്നു

അവസരങ്ങള്‍ ദൈവഹിതമെന്നു വാദം
ദൈവം തന്നെ അവസരവാദമെന്നു ചിലര്‍ 

അവസരങ്ങള്‍ക്ക് ഇന്നലെകളില്ല
ഇന്നലെകള്‍ക്കിനി അവസരവുമില്ല..

6 അഭിപ്രായങ്ങൾ:

താരകൻ പറഞ്ഞു...

അവസരവാദികളെ തിരിച്ചറിയാൻ ഒരു എളുപ്പ മാർഗം പറഞ്ഞുതരാം..അവന്റെ പാദങ്ങൾ പിറകോട്ടായിരിക്കും.

മൂവന്തി പറഞ്ഞു...

ചെറുതാണെങ്കിലും
ആഴമുള്ള വരികള്‍
ഇഷ്ടപ്പെട്ടു..

kochuthresiamma p .j പറഞ്ഞു...

good thought provoking verse.

അജ്ഞാതന്‍ പറഞ്ഞു...

കവിത ഞാന്‍ വായിക്കാറില്ല. വായിക്കുന്നവ പൂര്‍ത്തിയാക്കാറില്ല. ഇത് മുഴുവന്‍ വായിച്ചു. ഒരു shock treatment പോലെ.

Thallasseri പറഞ്ഞു...

'അവസരങ്ങള്‍ക്ക് ഇന്നലെകളില്ല
ഇന്നലെകള്‍ക്കിനി അവസരവുമില്ല..'

നല്ല ആലോചനകള്‍.

Shine Narithookil പറഞ്ഞു...

ഇതുവരെ പ്രതികരിച്ച എല്ലാവര്ക്കും നന്ദി.