രാത്രികളും പകലുകളും
നിറങ്ങളും രുചികളും
ഇല്ലാത്തൊരു ലോകത്തിരുന്ന്
നഷ്ടപെട്ടവയുടെ
ആഴമറിയുന്നു ഞാന്‍.
കൌതുകങ്ങളും
ആകാംക്ഷകളും
ഉല്‍ക്കണ്ടകളും
അനിശ്ചിതത്വങ്ങളും
നിഷേധിക്കപ്പെട്ട ഞാന്‍.
ഇണങ്ങാനും പിണങ്ങാനും
കരുതാനും ചിരിക്കാനും
ആരുമില്ലാതെ ഞാന്‍,
ആര്‍ക്കുമില്ലാതെ ഞാന്‍.
കടന്നു പോയെല്ലാ
യാതനകള്‍ക്കൊടുവിലും
ആ ലോകത്തെ പ്രണയിച്ചിട്ടും
ഏകയായ്, ഏറെ ദൂരെ ഞാന്‍
ഈ പുതുവത്സരത്തില്‍...
6 അഭിപ്രായങ്ങൾ:
പുതിയ ലോകത്തേക്ക്.......
ശുഭാശംസകൾ......
പറയാനൊന്നുമില്ല ഈ വേളയില്‍
Pavam aa kutti
azhalinte aazhangalil aval maanju poy ............. ####
അതെ...
“നഷ്ടപെട്ടവയുടെ ആഴമറിയുന്നു ഞാന്‍”
നഷ്ടപ്പെടുമ്പൊഴെ അതറിയൂ!
വെറുമൊരു ഞാന്....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ