തിങ്കളാഴ്‌ച, ഡിസംബർ 31, 2012

ആ പെണ്‍കുട്ടി പറയുന്നു


രാത്രികളും പകലുകളും 
നിറങ്ങളും രുചികളും 
ഇല്ലാത്തൊരു ലോകത്തിരുന്ന് 
നഷ്ടപെട്ടവയുടെ 
ആഴമറിയുന്നു ഞാന്‍.
കൌതുകങ്ങളും 
ആകാംക്ഷകളും 
ഉല്‍ക്കണ്ടകളും 
അനിശ്ചിതത്വങ്ങളും 
നിഷേധിക്കപ്പെട്ട ഞാന്‍.
ഇണങ്ങാനും പിണങ്ങാനും 
കരുതാനും ചിരിക്കാനും 
ആരുമില്ലാതെ ഞാന്‍, 
ആര്‍ക്കുമില്ലാതെ ഞാന്‍.
കടന്നു പോയെല്ലാ 
യാതനകള്‍ക്കൊടുവിലും 
ആ ലോകത്തെ പ്രണയിച്ചിട്ടും 
ഏകയായ്, ഏറെ ദൂരെ ഞാന്‍ 
ഈ പുതുവത്സരത്തില്‍...

6 അഭിപ്രായങ്ങൾ:

സൗഗന്ധികം പറഞ്ഞു...



പുതിയ ലോകത്തേക്ക്.......

ശുഭാശംസകൾ......

പ്രവീണ്‍ ശേഖര്‍ പറഞ്ഞു...

പറയാനൊന്നുമില്ല ഈ വേളയില്‍

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

Pavam aa kutti

Bakar പറഞ്ഞു...

azhalinte aazhangalil aval maanju poy ............. ####

jayanEvoor പറഞ്ഞു...

അതെ...
“നഷ്ടപെട്ടവയുടെ ആഴമറിയുന്നു ഞാന്‍”
നഷ്ടപ്പെടുമ്പൊഴെ അതറിയൂ!

Anu Raj പറഞ്ഞു...

വെറുമൊരു ഞാന്....